inogration

വടക്കഞ്ചേരി: സ്‌നേഹാലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ 200 പേർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസൻ നിർവഹിച്ചു. വിവിധ ജില്ലകളിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്‌നേഹാലയം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴ് അംഗ കമ്മിറ്റിയാണ് നിർദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി തയ്യൽ മെഷീൻ വിതരണം ചെയ്തത്. 20 വർഷത്തെ സേവനവുമായി മഹേഷ് വടക്കഞ്ചേരി ഈ രംഗത്ത് സജീവമാണ്. കേരള കൗമുദി ലേഖകൻ ബെന്നി വർഗീസ്, എ.വി.അബ്ബാസ്, ഒ.ഇ.ജോസഫ്, എച്ച്.ഹനീഫ, എ.സുരേഷ് കുമാർ, ജാക്സൺ ലൂയിസ് എന്നിവർ പങ്കെടുത്തു.