anumodanam

മണ്ണാർക്കാട്: പെരിമ്പടാരി ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ എം.എ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ ആഗ്ന എസ്.നാഥിനെ അനുമോദിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി പ്രസിഡന്റ് എം.ചന്ദ്രദാസൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് സി.ഐ അജിത്കുമാർ, പി.അച്യുതനുണ്ണി, ജിജി മാത്യു, അഡ്വ. പ്രകാശ്, പി.ഷാജു, തോമസ്‌കുട്ടി, ലിസി ദാസ് എന്നിവർ പങ്കെടുത്തു.