
മണ്ണാർക്കാട്: മുസ്ലിം യൂത്ത്‌ലീഗിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സേവന സംഘമായ വൈറ്റ് ഗാർഡിനെ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വൈറ്റ് ഗാർഡ് ജില്ലാ നേതൃസംഗമം നടത്തി. മണ്ണാർക്കാട് നടന്ന സംഗമം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.എം.മുസ്തഫ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എം.അലി അസ്ഗർ, അഡ്വ. നൗഫൽ കളത്തിൽ, ഷമീർ പഴേരി, മുനീർ, ഷറഫു ചങ്ങലീരി, റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം എന്നിവർ പങ്കെടുത്തു.