sndp

പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ ശാഖ യോഗങ്ങളിലെ വിവാഹ പ്രായമായ യുവതീ- യുവാക്കൾക്ക് സൗജന്യ മാട്രിമോണി രേജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന എസ്.എൻ മാട്രിമോണി എന്ന വെബ്‌സൈറ്റ് വഴി ഈഴവ, തീയ്യ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളുടെ വിവാഹത്തിന് സഹായകമാകുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് പ്ലാക്കൽ, സുനിൽ കുമാർ, ഗിരീഷ് വാഴക്കോട്, വി.രാജേഷ്, ജ്യോതി ഉണ്ണികൃഷ്ണൻ, മിനി വൈശാഖൻ, വിജിഷ, എസ്,ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.