college

ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജിൽ 'സഹകരണ മേഖലയിലെ പരീക്ഷകളെ എങ്ങനെ നേരിടാം' എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗവും കോളേജ് പബ്ലിക് റിലേഷൻസ് വിംഗും സംയുക്തമായാണ് പാലക്കാട് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിച്ചത്. സഹകരണ ബാങ്ക് പരിശീലക പി.അശ്വതി ക്ലാസ് നയിച്ചു. പരീക്ഷ ബോധവത്കരണ ക്ലാസും സഹകരണ ബാങ്ക് മോഡൽ പരീക്ഷയും പരിപാടിയോടനുബന്ധിച്ച് നടന്നു. കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.ജിബിൻ, എസ്.ശോഭ എന്നിവർ സംസാരിച്ചു. പരീക്ഷാ പരിശീലന പരിപാടിക്ക് കോമേഴ്സ് വിഭാഗം അദ്ധ്യക്ഷൻ ഡോ. എം.പി.ലക്ഷ്മണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ കെ.പ്രദീഷ്, കെ.സ്‌നേഹ, എം.ജിജി, എസ്.പൂജ എന്നിവർ നേതൃത്വം നൽകി.