inogration

ചെർപ്പുളശ്ശേരി: കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന കൂടിയാട്ട മഹോത്സവത്തിന് തുടക്കം. കൂടിയാട്ട ആചാര്യൻ ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്.മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.അച്യുതൻ, പ്രദീപ് തെന്നാട് എന്നിവർ സംസാരിച്ചു. തുടർന്ന് ഉഷ നങ്ങ്യാർ മണ്ഡോദരി നിർവ്വഹണം അവതരിപ്പിച്ചു. കലാമണ്ഡലം വി.കെ.കെ.ഹരിഹരൻ, കലാമണ്ഡലം രാജീവ് എന്നിവർ മിഴാവിലും കുമാരി ആതിര ഹരിഹരൻ താളത്തിലും പിന്നണിയേകി. ശക്തി ഭദ്രന്റെ അശോകവഹികാംഗത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് 'പ്രേക്ഷക' എന്ന കൂടിയാട്ട മഹോത്സവം രൂപപ്പെടുത്തിയിട്ടുള്ളത്. 26ന് നടക്കുന്ന സമാപന സമ്മേളനം ഡോ. എം.വി.നാരായണൻ ഉദ്ഘാടനം ചെയ്യും.