
ചിറ്റൂർ: പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് 2021- 22 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ബാല സംരക്ഷണ പദ്ധതിയായ 'രക്ഷ'യുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ അതിർത്തി മേഖലയിൽ ബാലാവകാശ സംരക്ഷണ പ്രശ്നങ്ങൾ നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട് അവബോധവും ഇടപെടലുകളും നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ജില്ലാ ശിശു വികസന ഓഫീസർ, മെഡിക്കൽ ഓഫീസർ, എക്‌സെെസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.