inogration

മണ്ണാർക്കാട്: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നഗരത്തിൽ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ആശുപത്രിപ്പടിയിൽ നഗരസഭ ചെയർമാൻ ഫായിദ ബഷീർ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികളുമായി സഹകരിച്ച് ആശുപത്രിപ്പടി ഭാഗത്തെ കടകൾക്കു മുന്നിലാണ് വൈവിധ്യമാർന്ന പൂച്ചെടികൾ നിരത്തി അലങ്കരിച്ചത്. നഗരസഭയുടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും ജനപങ്കാളിത്തോടെ തന്നെയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ഫായിദ ബഷീർ പറഞ്ഞു. കൗൺസിലർമാരായ മുജീബ് ചോലോത്ത്, യൂസഫ് ഹാജി, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, സെക്രട്ടറി ഹമീദ്, യൂണിറ്റ് ജനറൽ സെക്രട്ടറി രമേശ് പൂർണിമ എന്നിവർ പങ്കെടുത്തു.