
ആലത്തൂർ: കർഷകർക്ക് കൈത്താങ്ങുമായി നിറയുടെ കൊയ്ത്ത് യന്ത്രങ്ങൾ രണ്ടാംവിള കൊയ്ത്തിനായി വയലുകളിലേക്ക് എത്തുന്നു. നിറ ഹരിതമിത്ര സൊസൈറ്റി മുഖേന ക്ലാസ്, കർത്താർ കൊയ്ത്തുയന്ത്രങ്ങൾ മണിക്കൂറിനു 2500 രൂപ നിരക്കിലും ടയർ വണ്ടികൾ 1500 രൂപ നിരക്കിലും ടയർ ഗ്രിപ്പ് വാഹനങ്ങൾ 1800 രൂപ നിരക്കിലും കർഷകർക്ക് ലഭ്യമാക്കും.
അന്യസംസ്ഥാന കൊയ്ത്ത് വണ്ടികൾ കർഷകരിൽ നിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു തടയിടുന്നതിനാണ് നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ കൊയ്ത്തുവണ്ടികൾ കർഷകർക്കായി എത്തിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി കൊയ്ത്തു യന്ത്രങ്ങളുടെ നിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞു. നിറ പദ്ധതിയിൽ നിരക്ക് പ്രഖ്യാപിക്കുന്നതു മൂലം അതനുസരിച്ചു കൊയ്ത്തു യന്ത്രങ്ങളുടെ വാടക നിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന ലോബി നിർബന്ധിതരാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കെ.ഡി.പ്രസേനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന നിറ മണ്ഡലം കമ്മിറ്റി യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
സ്വകാര്യ ഏജൻസികൾ ഭീമമായ വാടക ഈടാക്കുകയും ബാറ്റ, ചായ എന്നീ പേരുകളിൽ അധികമായി വേറൊരു തുക കൂടി വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മികച്ച കൊയ്ത്തു യന്ത്രങ്ങൾ മിതമായ നിരക്കിൽ നിറയിലൂടെ കർഷകർക്ക് ലഭിക്കും.
നിറയുടെ യന്ത്രങ്ങൾക്ക് വിളിക്കാം (പഞ്ചായത്ത് കോഓർഡിനേറ്റർമാർ)
തേങ്കുറിശ്ശി 1 ശിവപ്രകാശൻ 8281257179, തേങ്കുറിശ്ശി 2 ബി.പ്രതീഷ് 9745473221, കുഴൽമന്ദം1 എ.പ്രവീൺ 8921034941, കുഴൽമന്ദം 2 - ആറുണ്ണി 8606833094, എരിമയൂർ 1 പി.പ്രദോഷ്‌കുമാർ 9072886116, എരിമയൂർ 2 ബാബുരാജ് 9446291400, മേലാർകോട് ടി.സുധാകരൻ 9846298970, ആലത്തൂർ മുഹമ്മദ് ഫുവാദ് 7907236696, വണ്ടാഴി എസ്.സന്തോഷ് 9446639041, കിഴക്കഞ്ചേരി നാസർ 9961588496.