
കൊല്ലങ്കോട്: കീടങ്ങളുടെ ആക്രമണം തടയുന്നതിനായി കതിർ പാകമായ നെൽപ്പാടങ്ങളിൽ കീടനാശിനി പ്രയോഗിക്കാൻ ഡ്രോണുകളെത്തി. 10 ലിറ്റർ സംഭരണ ശേഷിയുള്ള ഡ്രോണിൽ 100 മുതൽ 150 മില്ലി ലിറ്റർ കീടനാശിനി കലർത്തിയാണ് പ്രയോഗിക്കുന്നത്. ഒരു ഏക്കറിന് 700 രൂപയാണ് കീടനാശിനി പ്രയോഗത്തിന് വാടക ഈടാക്കുന്നത്. തേങ്കുറിശ്ശി തായങ്കാവ് ഉതുകോട് കളം ജഗനാഥനാണ് ഡ്രോൺ വാടകക്ക് നൽകുന്നത്. കാർഷിക മേഖലയിൽ അത്യാധുനിക യന്ത്രവത്കരണം കാർഷിക പുരോഗതിക്ക് ഉണർവേകാൻ കാരണമായി തീരുന്നതാണെന്ന് കർഷകനും വടവന്നൂർ കൃഷിഭവന്റെ കീഴിലുള്ള മേനങ്ങത്ത് പാടശേഖര സമിതി അംഗവുമായ അബു താഹീർ പറഞ്ഞു.