nss

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം മന്നത്ത് പത്മനാഭന്റെ 52-ാം ചരമ വാർഷിക ദിനം ആചരിച്ചു. കരയോഗം ഓഫീസിൽ നടന്ന പരിപാടിയിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിന് മുന്നിൽ നിയുക്ത താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു. കരയോഗം പ്രസിഡന്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് രൂപീകരണ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അംഗങ്ങൾക്ക് ചൊല്ലികൊടുത്തു. വനിതാ സമാജം പ്രസിഡന്റ് ഗീത ഉണ്ണികൃഷ്ണൻ, വിജയ ഗോപാൽ, കെ.സന്തോഷ് കുമാർ, പി.വി.രാമദാസ്, ശാലിനി സന്തോഷ്, വി.ആർ ഗീത, പി.ശ്രീദേവി എന്നിവർ പ്രസംഗിച്ചു.