camp

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശ്രയ കുടുംബങ്ങൾക്ക് സൗജന്യ ആയുർവ്വേദ, അലോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി അമ്പതോളം കുടുംബങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജിത അദ്ധ്യക്ഷത വഹിച്ചു. പി.എ.തങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. ബൈജു, പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഹനീഫ, സമീറ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ പാട്ടത്തൊടി, എം.മോഹനൻ, അനസ് പൊമ്പറ, ഇ.പി.ബഷീർ, സി.ചാമി, സി.വിജിത, കെ.ഇന്ദിര എന്നിവർ പങ്കെടുത്തു.