
ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് സൗജന്യമായി ബ്രെയിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള ചെർപ്പുളശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്ററാണ് ബ്രെയിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു. സ്‌കൂൾ പ്രധാനദ്ധ്യാപകൻ പി.കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ ടി.ശ്രീലത, പി.ശിവപ്രസാദ്, അദ്ധ്യാപകരായ എം.എസ്.ലളിത, പി.മഹേഷ് എന്നിവർ പങ്കെടുത്തു.