dharna

ശ്രീകൃഷ്ണപുരം: പ്രവാസികൾക്കനുകൂലമായ പദ്ധതികൾ പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണാ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സലീഖ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് യു.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ, കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം സൈയ്തലവി, ഏരിയാ സെക്രട്ടറി റിയാസ്, ഹസൻ എന്നിവർ സംസാരിച്ചു.