
പട്ടാമ്പി: നഗരസഭ കക്കാട്ടിരി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. വേനൽക്കാല ആരംഭത്തിൽ തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് കക്കാട്ടിരി കോളനി. മറ്റു കുടിവെള്ള പദ്ധതികളുടെയൊന്നും പ്രയോജനം ശരിയാം വണ്ണം ലഭിക്കാത്തതു കൊണ്ടു തന്നെ വെള്ളത്തിനായി അലയുന്ന കോളനി വാസികളുടെ ദുരവസ്ഥ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മറ്റു പദ്ധതികൾ റദ്ദ് ചെയ്ത് കക്കാട്ടരി കുടിവെള്ള പദ്ധതിയ്ക്കായി ഫണ്ട് വകയിരുത്തുകയായിരുന്നു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി. പി ഷാജി,കൗൺസിലർമാരായ റുക്കിയ, കവിത, മോഹനൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.