bjp

ശ്രീകൃഷ്ണപുരം: പഞ്ചായത്തിലെ 9-ാം വാർഡ് ആശാവർക്കറായ ഷീജയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യാശ്രമത്തിലേക്ക് തള്ളിവിട്ട വാർഡ് മെമ്പർ രാജിവെക്കണമെന്നാവശ്യപെട്ട് ബി.ജെ.പി ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എൻ.സച്ചിദാനന്ദൻ, എം.വിജയൻ ബി.ജെ.പി ശ്രീകൃഷ്ണപുരം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയ അച്യുതൻ, ജനറൽ സെക്രട്ടറി കെ.എസ്.മജേഷ്, സി.രാമകൃഷ്ണൻ, എം.ടി.ഉണ്ണികൃഷ്ണൻ, കെ.പ്രേംകുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് വിജിത.സി നേതൃത്വം നൽകി.