searching

പാലക്കാട്: ഭക്ഷ്യ സുരക്ഷാവകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 375 കിലോ അമോണിയ കലർന്ന മത്സ്യം പിടികൂടി നശിപ്പിച്ചു. പുതുനഗരം മീൻ മാർക്കറ്റിൽ ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന മത്തിയിലാണ് അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ്കുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ ആർ.ഹേമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.