sammelanam

ചിറ്റൂർ: ജനതാദൾ (എസ്) സമ്മേളനങ്ങളുടെ ഭാഗമായി നടന്ന പെരുമാട്ടി പഞ്ചായത്ത് പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.പത്മനാഭൻ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.ചെന്താമര, വൈസ് പ്രസിഡന്റ് ആർ.പങ്കജാക്ഷൻ, മഹിള ജനതാദൾ സംസ്ഥാന സെക്രട്ടറി റിഷ പ്രേംകുമാർ, കെ സുരേഷ്, എസ്.വിനോദ് ബാബു, കെ.ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റായി അനിൽകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.