cwsa

ശ്രീകൃഷ്ണപുരം: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ മേഖല സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ചാമി അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ മേഖലയിൽ സൈറ്റ് ഇൻഷ്വറൻസ് നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കുട്ടൻ, സെക്രട്ടറി ബിജു ചാർളി, ട്രഷറർ ടി.രാജാമണി, ഉണ്ണികൃഷ്ണൻ.കെ, ഹരികുമാർ, വിജയൻ.കെ, കുട്ടൻ. എസ് സംസാരിച്ചു.