
പാലക്കാട്: മാങ്ങ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു.മലമ്പുഴ കാരക്കാട് ഉങ്ങോട്ട് വീട്ടിൽ അനീഷിനാണ് (29) ഷോക്കേറ്റത്. മലമ്പുഴ കഞ്ചിക്കോട് റോഡിൽ മലമ്പുഴ ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്നലെ വൈകീട്ട് 3.50ന് ആയിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ അനീഷ് റോഡിൽ വീണു.
വിവരം അറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിശമനസേന ഗ്രേഡ് എ.എസ്.ടി.ഒ കെ.മധുവിന്റെ നേതൃത്വത്തിൽ യുവാവിനെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.