
പത്തനംതിട്ട : സംസ്ഥാന തൊഴിൽവകുപ്പിന് കീഴിലുള്ള കേരള കൈത്തൊഴിലാളി, വിദഗ്ദ്ധതൊഴിലാളി, ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ, ക്ഷേത്രജീവനം, അലക്ക്, പാചകം, ഗാർഹികം എന്നിവ റദ്ദാക്കി 2016 ഫെബ്രുവരി ഒന്നു മുതൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിന് രൂപം നൽകിയിരുന്നു. 10 രൂപ, 20 രൂപ നിരക്കിൽ അംഗങ്ങൾ അടച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചു.
എന്നാൽ, ബാങ്കിൽ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും ഏകീകരിച്ച പ്രതിമാസ വരിസംഖ്യ 100 രൂപ അടയ്ക്കുന്നില്ല. ജില്ലയിലെ അംഗങ്ങൾ അടിയന്തരമായി ഈ ഓഫീസുമായി ബന്ധപ്പെട്ട് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലേയ്ക്ക് അംഗത്വം നേടാത്ത പക്ഷം ഇവരുടെ റിട്ടയർമെന്റ്, പെൻഷൻ മുതലായ ആനുകൂല്യങ്ങൾ ഇനി മുതൽ അനുവദിച്ചു നൽകില്ല. ഫോൺ: 04682220248.