
അടൂർ: ഓൾ ഇന്ത്യ നെറ്റ്‌വർക്ക് ഓർഗാനിക് ഫാമിംഗിന്റെ ഭാഗമായി ഏറത്ത്, ഏഴംകുളം കൃഷിഭവനുകളുടെ പരിധിയിലുള്ള 35 പട്ടികജാതി കർഷകർക്ക് നടീൽ വസ്തുക്കളും ജൈവവളങ്ങളും വിതരണം ചെയ്തു. ഏറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനിൽ പൂതക്കുഴി, പഞ്ചായത്തംഗം സൂസൻ ശശികുമാർ, കൃഷി ഓഫീസർ ആർ.ബി ഗ്രീഷ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി.ജോസഫ്, സീനിയർ ടെക്നീഷ്യൻമാരായ ടി.ഡി രജീൻ, ബി.സതീശൻ, കൃഷി അസിസ്റ്റന്റ് കിരൺ,അഖിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഏഴംകുളത്ത് നടന്ന ചടങ്ങ് കൃഷി ഓഫീസർ പ്രിയങ്ക എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.