mayil-
റോഡരികിൽകൂടി യഥേഷ്ട്ടം വിഹരിക്കുന്ന മയിലുകൾ

റാന്നി: വടശേരിക്കര അട്ടച്ചാക്കൽ കോന്നി റോഡിൽ യാത്രക്കാർക്ക് മയിലുകൾ കാഴ്ചക്ക് വിരുന്നേകുന്നു. ചെങ്ങറ തോട്ടം മേഖലയിലും റോഡുകളിൽ നിത്യവും റോഡുകളിൽ മയിലുകളെ കാണാം. എന്നാൽ പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ ഇവ ഭീഷണി ഉയർത്തുണ്ട്. റോഡിനു കുറുകെ പറന്നുയർന്ന മയിലിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിക്കവേ കഴിഞ്ഞ ദിവസം യുവാവ് അപകടത്തിൽനിന്നും രക്ഷപെട്ടത് തലനാരിഴക്കാണ്. മയിലിനു പുറമെ രാത്രിസമയങ്ങളിൽ കാട്ടുപന്നികളും ഈ വഴികളിൽ റോഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. റോഡരികിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ ആളുകൾ നിക്ഷേപിക്കുന്നത് മൂലം ഇവറ്റകൾ റോഡിൽ ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്.