അടൂർ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75 -ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിന് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ നേതൃത്വം നൽകി. നിസാർ കാവിളയിൽ,സി .റ്റി. കോശി, ബിബി ബെഞ്ചമിൻ, ജി.ശ്രീകുമാർ, റോബിൻ ജോർജ്, എബിൻ സഞ്ജീവ് എന്നിവർ പങ്കെടുത്തു.
പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇൻ -ചാർജ്ജ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ചു
പെരിങ്ങനാട് 109 -ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജി.ജോഗീന്ദർ അദ്ധ്യക്ഷതവഹിച്ചു.
ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എൻ.കണ്ണപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി.രാജീവ്, വാർഡ് മെമ്പർ സൂസൻ ശശികുമാർ ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടോം തങ്കച്ചൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ തടത്തിൽ, ബിഥുൻ കെ. ബാബു, മജിൻ പൂന്താണിയിൽ, ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി. രാജീവ് ഉദ്ഘാടനം ചെയ്തു. റിനോ പി. രാജൻ അദ്ധ്യക്ഷതവഹിച്ചു. മറിയാമ്മ തരകൻ, അജി കളയ്ക്കാട്, എൻ. കണ്ണപ്പൻ, ടോംതങ്കച്ചൻ, സൂസൻ ശശികുമാർ, സാജൻ തടത്തിൽ, സുരേഷ് കുഴിയത്ത്, ബിഥുൻ കെ. ബാബു, ബാബു കല്ലുംപുറം, അനിയൻ കല്ലുംപുറം, ഐസക് ജോർജ്ജ്, ഹാപ്പി, ബാലചന്ദ്രൻ, കുഞ്ഞുമോൻ വെട്ടിലേത്ത്, വിജയകുമാർ വയല തുടങ്ങിയവർ സംസാരിച്ചു.