rogi
കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിലേക്ക് അശരണനായ രോഗിയെ ഏറ്റെടുക്കുന്നു

കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിലേക്ക് വള്ളിക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ അശരണനായ രോഗിയെ പരിചരണത്തിനായി ഏറ്റെടുത്തു. സോണൽ രക്ഷാധികാരി നീതു ചാർലി, പ്രസിഡന്റ് വിത്സൺ ജോസഫ് ചാങ്ങേത്ത് എന്നിവർ ചേർന്ന് രോഗിയെ സ്വീകരിച്ചു. സി.പി.എം വള്ളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുമേഷ്, സോണൽ സെക്രട്ടറി മനോജ് വള്ളിക്കോട്, വൈസ് പ്രസിഡന്റ് റവ.ഫാ.ജിജി തോമസ് , രവീന്ദ്രകുമാർ, വിനോദ് കുമാർ, സിനീഷ്, സൂരജ് എസ് കുറുപ്പ്, മാധവൻ നായർ, ജിൻസോ തോമസ് എന്നിവർ നേതൃത്വം നൽകി.