റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീശ്, അനീഷ് ചുങ്കപ്പാറ, വിപിൻ പി.പൊന്നപ്പൻ,പി.അനീഷ് മോൻ,ലിബു തൊട്ടിയിർ എന്നിവർ പ്രസംഗിച്ചു.