
കോന്നി : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും വ്യാപാര സ്ഥാപനങ്ങളിലെയും ടൗണിലെയും ജനത്തിരക്ക് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. നിയന്ത്രങ്ങൾ ഉണ്ടെങ്കിലും ബസുകളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്കാണ്. പുലർച്ചെ കോന്നി ജംഗ്ഷനിൽ പണിക്കുപോകാൻ കാത്തുനിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ മിക്കവരും മാസ്ക് ധരിക്കാറുമില്ല. ഇവിടെ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ കാര്യക്ഷമമല്ല. വീടുകളിൽ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കുന്നുമുണ്ട്. വ്യാപാരസ്ഥാപനങ്ങളിലും ചന്തയിലും തിരക്ക് വർദ്ധിക്കുന്നത് രോഗവ്യാപനം കൂടാൻ കാരണമാകുന്നു. ഒരേസമയം കൂടുതൽ പേർ രോഗികളായാൽ ചികിത്സാസംവിധാനങ്ങൾക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.