pond
അമ്മ കണ്ടകര 10-ാം വാർഡിൽ സ്ഥിതി ചെയ്തിരുന്ന തണ്ണീർത്തടമായ കുളം നികത്തിയ നിലയിൽ

അടൂർ : പളളിക്കൽ പഞ്ചായത്ത് അമ്മ കണ്ടകര 10-ാം വാർഡിൽ സ്ഥിതി ചെയ്തിരുന്ന തണ്ണീർത്തടമായ കുളം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ കുറേപ്പേർ ചേർന്ന് പാറമടയിലെ വേസ്റ്റും മണ്ണും ഉപയോഗിച്ച് നികത്തി. നൂറ്റാണ്ടുകൾ പഴമയുള്ളതും ഒരു വേനലിലും വറ്റാത്ത കുടിവെള്ള സ്രോതസുമായ കുളമാണ് രാത്രിയുടെ മറവിൽ നികത്തിയത്. വേനൽകാലത്ത് ഏറെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുന്ന പ്രദേശത്തെ ജനങ്ങൾക്ക് കുടിവെളളത്തിനും, കൃഷി, കന്നുകാലി പരിരക്ഷണത്തിനും ആശ്രയമായിരുന്നു. ഈ നീരുറവയെ നശിപ്പിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും, കുളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ അടൂർ ആർ.ഡി.ഒ,കൃഷി ഒാഫീസർ, പഞ്ചായത്ത് ഭരണാധികാരികൾ എന്നിവർക്ക് പരാതി നൽകി.