കലഞ്ഞൂർ: സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്ല്യതാ കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ളാസ് വിജയിച്ചവരും പതിനേഴ് വയസ് പൂർത്തിയായവരും പത്താം ക്ളാസിലേക്കും പത്താം കളാസ് വിജയിച്ചവരും 22 വയസ് പൂർത്തിയായവരും പ്ളസ് വൺ തുല്യതയ്ക്കും അപേക്ഷിക്കണം. വിവരങ്ങൾക്ക് പഞ്ചായത്ത് തുടർ വിദ്യാഭ്യസ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9946797040.