അടൂർ : പന്നിവിഴ പേരയിൽ ക്രിസ്റ്റി ഭവനിൽ ഡോ.വർഗീസ് പേരയിലിന്റെയും, ഡാർളി പാപ്പച്ചന്റെയും മകൻ ക്രിസ്റ്റി പേരയിലും, കോഴിക്കോട് പുതിയറ ചെറുവത്തൂർ വീട്ടിൽ സി.കെ.വില്യംസിന്റെയും, ജീജ വില്യംസിന്റെയും മകൾ ലിൻഡ വില്യംസും വിവാഹിതരായി.ഡോ.യാക്കോബ് മാർ ഐറേനിയോസ്, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എൽ.എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, മലങ്കര ഓർത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ പങ്കെടുത്തു.