1
കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്ന കിടാരക്കുഴി - മലമ്പാറ തോട് പഞ്ചാത്തംഗം അഖിൽ എസ്.നായർ സമീപം

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് നാലാം വാർഡിലെ കിടാരക്കുഴി - മലമ്പാറ തോട്ടിലെ സംരക്ഷണഭിത്തി നിർമ്മിക്കുന്നത് കയർ ഭൂവസ്ത്രം ഉപയോഗിച്ച് . മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് 500 മീറ്റർ ദൂരത്തിലാണ് നിർമ്മാണം. 2 .92 ലക്ഷം രൂപയാണ് ചെലവ്. 30 തൊഴിലാളികൾക്ക് 564 തൊഴിൽ ദിനങ്ങളാണുള്ളത്. മണ്ണിന് മുകളിൽ കയർവല വിരിച്ച് പുല്ല് വച്ചുപിടിപ്പിച്ച് മണ്ണിന്റെ ബലം വർദ്ധിപ്പിക്കുന്നതോടെ വെള്ളപ്പൊക്കത്തിലും മറ്റും തോടിന്റെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞു വീഴില്ല.