jiju
അടൂർ എൻ. ആർ. ഐ ഫോറം കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജിജു മോളേത്ത്

അടൂർ : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ജനറൽ ബോർഡിയോഗം ഒാൺലൈനായി ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അനു പി.രാജൻ അദ്ധ്യക്ഷതവഹിച്ചു. ഉപദേശകസമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ, വൈസ് പ്രസിഡന്റ് ജിജു മോളേത്ത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.സി.ബിജു വാർഷിക റിപ്പോർട്ടും അനീഷ് ഏബ്രഹാം കണക്കും ജോയി ജോർജ്ജ് ഒാഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ആദർശ് ഭുവനേശ് സ്വാഗതവും ബിജുകോശി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജിജു മോളേത്ത് (പ്രസിഡന്റ്), കെ.സി.ബിജു (വൈസ് പ്രസിഡന്റ്), അനീഷ് ഏബ്രഹാം (ജനറൽ സെക്രട്ടറി), എ. ജി. സുനിൽ കുമാർ (ട്രഷറാർ), ബിജു കോശി (ജോ.സെക്രട്ടറി),തോമസ് ജോൺ (ജോയിന്റ് ട്രഷറാർ),ആദർശ് ഭുവനേശ് (പി.ആർ.ഒ),സുജ സുനിൽ (വനിതാവിഭാഗം കോ - ഒാർഡിനേറ്റർ), ജോയി ജോർജ്ജ് ( ഒാഡിറ്റർ),ബിജോ പി.ബാബു ( അടൂരോണം ജനറൽ കൺവീനർ),ഉപദേശക സമിതിയിലേക്ക് അനു പി.രാജനെ ചെയർമാനായും മാത്യൂസ് ഉമ്മൻ, ശ്രീകുമാർ എസ്.നായർ എന്നിവരെ അംഗങ്ങളായും റിജോ കോശി, അജോ സി.തോമസ്, അലക്സ് വർഗീസ്, ഷഹീർ മൊയ്തീൻകുഞ്ഞ്,ബിനു പൊടിയൻ, വിഷ്ണുരാജ്, ജയൻ ജനാർദ്ദനൻ,ടെറി തോമസ്, ജയകൃഷ്ണൻ, മനുബേബി,സുജിത്ത്,ഗോപിനാഥ്, ജിജോ ജയിംസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.