തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്‌ഠാ ക്ഷേത്രത്തിൽ പാദുകപൂജാ മഹോത്സവം നാളെ മുതൽ 9 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. നാളെ രാവിലെ പത്തിന് സോപാനം പിത്തള കെട്ടിയത് സമർപ്പണ സമ്മേളനം. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപ പ്രകാശനം നടത്തും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.ശശിധരൻ, വൈസ് പ്രസിഡന്റ് മോഹൻബാബു എന്നിവർ പ്രസംഗിക്കും. 11നും 11.50നും മദ്ധ്യേ ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 7.30ന് ബ്രഹ്മചാരി അസംഗചൈതന്യ ഗുരുപ്രഭാഷണം നടത്തും. 4ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 9.15 മുതൽ ഗുരുഭാഗവത പാരായണം. വൈകിട്ട് ദീപാരാധന. 5ന് രാവിലെ 9.15 മുതൽ ഭാഗവതപാരായണം. 6ന് രാവിലെ 9.15 മുതൽ ഗുരുഭാഗവതപാരായണം. ഉച്ചയ്ക്ക് 11.30ന് വിശേഷാൽ ഗുരുപൂജ. ഒന്നിന് പ്രസാദവിതരണം . വൈകിട്ട് 3 മുതൽ പ്രഭാഷണം. 7ന് രാവിലെ 8.30ന് ശിവപുരാണ പാരായണം. വൈകിട്ട് 7.35ന് ഗാനസന്ധ്യ. 8ന് രാവിലെ 9ന് മഹാദേവി ഭാഗവതപാരായണം. രാത്രി 11ന് പള്ളിവേട്ട . 9ന് രാവിലെ 8.15ന് നവകം . പഞ്ചഗവ്യപൂജ, 11ന് വിശേഷാൽ ഗുരുപൂജ. 4.10ന് ആറാട്ട് പുറപ്പാട്. 5ന് സേവ, 7 മുതൽ നാദസ്വര കച്ചേരി എന്നിവയുണ്ടാകും.
ഉത്സവ ചടങ്ങുകൾ https://youtu.be/Cd2Hfr7iSKA എന്ന ലിങ്കിലൂടെ ലൈവായി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.