 
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന് ട്രാൻസ്പോർട്ട് റിട്ട.ഒാഫീസേഴ്സ് ഫോറം ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. ഭാരവാഹികൾ: പി.എൻ. വിജയൻ (പ്രസിഡന്റ്), ടി.ആർ. നാണു, എം.എസ്.രാജേന്ദ്രനാഥ് (വൈസ് പ്രസിഡന്റുമാർ), ബി. ചന്ദ്രശേഖരൻപിള്ള (സെക്രട്ടറി), കെ.എൻ.രവീന്ദ്രനാഥ്, ആർ. വിജയൻപിള്ള (ജോ.സെക്രട്ടറി), കെ.എം. സുകുമാരൻ (ഖജാൻജി).