കോഴഞ്ചേരി: അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മകര ഭരണി ഉത്സവത്തോടനുബന്ധിച് സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിലുള്ള ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് ഒന്നിന് ഉണ്ണിയൂട്ട് നടക്കും. ഇന്ന് രാത്രി ഏഴിന് മിനി ഹരി കുമാറും നാളെ കെ.എസ്.സുദർശനനും സാംസ്‌കാരിക പ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് യജ്ഞ വേദിയിൽ രുക്മിണി സ്വയംവരം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സർക്കാർ നിർദേശം അനുസരിച്ചുമാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്.