കോന്നി : മലയാലപ്പുഴ താഴം വേലംപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ രത്നമ്മ (64) യെ പരിചരണത്തിനായി കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു. സംരക്ഷിക്കാനാരുമില്ലാതെ അവശനിലയിൽ കഴിയുകയായിരുന്നു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ , സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ, ഇ.എം.എസ് ചാരിറ്റബിൾ സോണൽ കൺവീനർ എസ്.ബിജു, എൻ.എസ് പണിക്കർ ,വി.ശിവകുമാർ ,എ.ജലജകുമാരി, മിഥുൻ ആർ.നായർ, എൻ.കുഞ്ഞുമോൻ, കെ.ജി സതീശൻ എന്നിവർ നേതൃത്വം നൽകി.