 
കോന്നി : കൊവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും അവശ്യ സാധനങ്ങൾ വാങ്ങുവാനും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൊവിഡ് പരിശോധനയ്ക്ക് പോകുവാനും സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവണ്ടി സൗജന്യ വാഹന സർവീസ് ആരംഭിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംലാൽ ഫ്ലാഗ് ഓഫ് ചെയ്തു. മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ, എസ്.ബിജു, എസ്.ഷാജി, മിഥുൻ ആർ.നായർ, മഞ്ജേഷ് വടക്കിനേത്ത്, കെ.ജി സതീശൻ, എൻ. കുഞ്ഞുമോൻ, മനുമോഹൻ എന്നിവർ പങ്കെടുത്തു. ഫോൺ- 9847633075, 9188418565.