02-konnekkattu-ela

കൊടുമൺ : അങ്ങാടിക്കൽ തെക്ക് കൊന്നക്കോട്ട ഏലായിൽ ചാകരയാണ്. വർഷങ്ങളായി തരിശുകിടന്ന നിലം ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ അങ്ങാടിക്കൽതെക്ക് ഐശ്വര്യയിൽ അനിൽ വാമദേവനാണ് മത്സ്യക്കൃഷിക്കായി ഒരുക്കിയത്. കട്‌ല, രോഹു, മൃഗാൽ തുടങ്ങിയ മത്സ്യങ്ങളും നാടൻമത്സ്യങ്ങളും ഒരേക്കറോളം വരുന്ന ഏലായിൽ വളർത്തി. വിപണിവിലയേക്കാൾ വില കുറവായതുകൊണ്ട് മത്സ്യങ്ങൾക്ക് ആവശ്യക്കാരും ‌‌ഏറെയാണ്. മീൻപിടിത്തം കാണാനും നാട്ടുകാരുടെ തിരക്കാണ്. മഹാത്മാജനസേവനകേന്ദ്രം ജോയിന്റ് സെക്രട്ടറി സി.വി.ചന്ദ്രന് മത്സ്യം നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ആദ്യവില്പന ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ബീനാപ്രഭ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ധന്യദേവി, എം.ആർ.എസ്. ഉണ്ണിത്താൻ, വി.എം.ഉണ്ണിത്താൻ, ജില്ലാകൃഷി ഓഫീസറുടെ പ്രതിനിധി നീതു എന്നിവർ പങ്കെടുത്തു.