 
കോന്നി; അരുവാപ്പുലം അക്കരക്കാലാപ്പടി, ചന്ദ്രഭവനത്തിൽ വിജേഷിന്റെ ഭാര്യ കാർത്തിക (29) പ്രസവത്തെ തുടർന്ന് മരിച്ചു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവത്തെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി 11.30 ന് പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.