പന്തളം: ഒരുവ്യക്തിക്ക് രണ്ട് ആനുകൂല്യം നൽകിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ കവാടത്തിൽ പ്രതിഷേധ യോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ പ്രതാപൻ,ജില്ലാ പ്രസിഡന്റ് അഡ്വ. വി .എ സൂരജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുശീല സന്തോഷ്, അച്ചൻകുഞ്ഞു ജോൺ,ജില്ലാ സെക്രട്ടറി കെ. വി. പ്രഭ ,അജിത്ത് പുല്ലാട്, ആർ.ശ്രീലേഖ, കെ.സീന , ഗിരീഷ് കുമാർ, ഹരികുമാർ , സരേഷ് കുമാർ, രാധ വിജയകുമാർ, യു .രമ്യ, എന്നിവർ സംസാരിച്ചു.