പന്തളം: നഗരസഭാ കൗൺസിൽ തീരുമാനമില്ലാതെ ഏക പക്ഷീയമായി ചില വാർഡുകളിലെ റോഡു പണിയുടെ മെയിന്റനൻസ് തുക വെട്ടിക്കുറച്ചതായി പരാതി. പ്ലാൻ ഫണ്ടിലുൾപ്പെടുത്തിയ പദ്ധതികളും ഇല്ലാതാക്കി. 20 21- 22 പദ്ധതിയിൽ അനുവദിച്ച പ്ലാൻ ഫണ്ടിലും മെയിന്റൻസ് ഗ്രാന്റിലും സമർപ്പിച്ച പദ്ധതി പിഴവുമൂലം കുറവു വരുത്തണമെന്ന സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കൗൺസിൽ കൂടി പദ്ധതി പരിശോധിച്ച് കൗൺസിലിൽ വച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ,​ സുനിതാ വേണു,​ രത്‌നമണി സുരേന്ദ്രൻ എന്നിവർ അധികൃതർക്ക് പരാതി നൽകി.