
പത്തനംതിട്ട: ജില്ലയിൽ 15 മുതൽ 17വരെ പ്രായമുള്ളവർക്ക് കൊവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാകുമാരി അറിയിച്ചു. കൊവാക്‌സിൻ എടുത്തവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാം. ഇതനുസരിച്ച് ജനുവരി 31 മുതൽ രണ്ടാം ഡോസ് വാക്‌സിൻ നൽകി തുടങ്ങിയതായും കാലാവധി പൂർത്തിയായവർ രക്ഷകർത്താക്കളോടൊപ്പം എത്തി രണ്ടാം ഡോസ് വാക്‌സിൻ എടുക്കേണ്ടതാണെന്നും ഡി.എം.ഒ പറഞ്ഞു.