
പത്തനംതിട്ട : മഞ്ഞനിക്കര തീർത്ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ഓൺലൈനായി യോഗംചേർന്നു. കൊവിഡ് സാഹചര്യത്തിൽ ജില്ല സി കാറ്റഗറിയിലാണ്. വരുംദിനങ്ങളിൽ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. അതിന് മുന്നോടിയായി എല്ലാവകുപ്പുകളുടേയും നേതൃതത്തിൽ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുന്നാൾ നടത്താൻ സാധിച്ചാൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, ജനപ്രതിനിധികൾ, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, എക്‌സൈസ് തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും മഞ്ഞനിക്കര പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്‌കോപ്പ, ബിനു വാഴമുട്ടം എന്നിവർ പങ്കെടുത്തു.