പത്തനംതിട്ട: കോഴിപ്പാലം - കാരയ്ക്കാട് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം ഇന്നു മുതൽ ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചു.
കോഴിപ്പാലം ഭാഗത്തു നിന്ന് കാരയ്ക്കാട് , മുളക്കുഴ, കിടങ്ങന്നൂർ ഭാഗങ്ങളിലേക്ക് പോകേണ്ടവർ പൊയ്കയിൽമുക്ക് ജംഗ്ഷനിൽ എത്തുന്നതിന് മുൻപ് വലതു വശത്തേക്കുളള പി.ഐ.പി കനാൽ പാതയിലും കാരയ്ക്കാട് ഭാഗത്തു നിന്ന് കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവർ പൊയ്കയിൽമുക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാൽ പാത വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.