റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് ചേരുന്ന ഭാഗത്തെ കലുങ്ക് അപകട ഭീഷണി ഉയർത്തുന്നു . റോഡിലെ ഏറ്റവും വളവുകൂടിയ ഭാഗമാണിത്. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ ഇതുവഴി യാത്രചെയ്യുന്നുണ്ട്. അപകടഭീഷണി സംബന്ധിച്ച് നേരത്തെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് അറ്റകുറ്റപ്പണി നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും അപകട മുന്നറിയിപ്പിനായി ഇവിടെ വീപ്പകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. മഴക്കാലത്ത് ചെളിയും ചരൽമണ്ണും മറ്റും റോഡിൽ കെട്ടിക്കിടക്കുന്നതും അപകടസാദ്ധ്യത ഉണ്ടാക്കുന്നു. മാസങ്ങൾക്ക് മുമ്പ് പൊലീസിനെ കണ്ട് ഭയന്ന് അമിതവേഗത്തിൽ പോയ ഇരുചക്ര വാഹനയാത്രികൻ കുഴിയിൽ വീണിരുന്നു.