 
തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ഗിരീഷ് രാജ്ഭവൻ നിർവഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിത്യപൂജകൾ, സർപ്പംപൂജ, നൂറ്റൊന്ന് കലം എഴുന്നള്ളത്ത്, കുംഭകലശം, താലപ്പൊലി എഴുന്നള്ളത്ത് എന്നിവയോടെ 10ന് ഉത്സവം സമാപിക്കും. ക്ഷേത്രത്തിൽ നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞം മാറ്റിവച്ചതായി സെക്രട്ടറി മനോജ് പുറയാറ്റ് അറിയിച്ചു.