തിരുവല്ല: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശ മദ്യവുമായി പുല്ലാട് തെക്കേക്കരയിൽ വീട്ടിൽ ശശിധരൻ നായരെ (58)​ എക്സസൈസ് അറസ്റ്റുചെയ്തു. 600 രൂപയും പിടിച്ചെടുത്തു. ഇയാളുടെ വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കാർ ഷെഡിൽ ഒളിപ്പിച്ച മദ്യം പിടിച്ചെടുത്തത്. തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ്, പ്രിവന്റീവ് ഓഫീസർ വി.രതീഷ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ കൃഷ്ണൻ, അൻസറുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.