 
പത്തനംതിട്ട : വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഡി.സുഗതൻ, കെ.ഹരികൃഷ്ണൻ, എം.വി.സുമ, എസ്.ശ്രീകുമാർ, പി.എൻ അജി, പി.അജിത്ത്, എൻ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട കളക്ടറേറ്റിൽ കെ.ജി.ഒ.എ. സംസ്ഥാനകമ്മിറ്റിയംഗം ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.പി.തനൂജ, വി.ഷാജു ടി.ആർ.ബിജുരാജ്, സാബു ജോർജ്ജ് എന്നിവർ സംസാരിച്ചു.
അടൂർ റവന്യൂ ടവറിന് മുന്നിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം. അലക്‌സ് ഉദ്ഘാടനം ചെയ്തു. എസി.നൗഷാദ്, കെ.രവിചന്ദ്രൻ, വി.ഉദയകുമാർ എന്നിവർ സംസാരിച്ചു.
തിരുവല്ല റവന്യൂ ടവറിന് മുന്നിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാനവാസ്, പി..ജി.ശ്രീരാജ് , സി.ബി.സുബാഷ്‌കുമാർ എന്നിവർ സംസാരിച്ചു.
റാന്നി സിവിൽസ്റ്റേഷനു മുന്നിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു. എം.എസ്.വിനോദ്, ടി.കെ.സജി, പി.ജി.അജയകുമാർ എന്നിവർ സംസാരിച്ചു.
കോന്നി സിവിൽസ്റ്റേഷനു മുന്നിൽ കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഡോ.സുമേഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജി.ബിനുകുമാർ, എം.പി.ഷൈബി, കെ. സതീഷ്‌കുമാർ, എന്നിവർ സംസാരിച്ചു.
മല്ലപ്പള്ളി സിവിൽസ്റ്റേഷനു മുന്നിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സഞ്ജീവ് സംസാരിച്ചു
ജില്ലാ പി.എസ്.സി. ഓഫീസു മുന്നിൽ നടത്തിയ പ്രകടനം പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റോണി വർഗീസ് ഉദ്ഘാടനം ചെയ്തു. സുധീർ സംസാരിച്ചു