 
ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സല്യൂട്ട് ദി സൈലന്റ് വർക്കർ പരിപാടിയുടെ ഭാഗമായി മുഖ്യധാരയിൽ വരാതെ നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ ആദരിച്ചു. ചെങ്ങന്നൂർ ട്രാഫിക് പൊലീസ് എ.എസ്.ഐ വി. ജയകുമാർ, ഹോം ഗാർഡ് കെ. വിജയകുമാർ, മാദ്ധ്യമ പ്രവർത്തകൻ അജയ് ആർ. കാർണവർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ചെങ്ങന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ചെങ്ങന്നൂർ പ്രസിഡന്റ് ഡോ. ശ്രീവേണി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എസ്.ഐ. എസ്. നിതീഷ്, എം.കെ. ശ്രീകുമാർ, ശരത് ചന്ദ്രൻ, രഞ്ജിത്ത് ഖാദി, അന്നപൂർണ നായർ എന്നിവർ പങ്കെടുത്തു.