02-waiting-shed-
നന്ദാവനം ജംഗ്ഷനിൽ കാത്തിരുപ്പ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ

ചെങ്ങന്നൂർ: എം.സി റോഡിൽ നന്ദാവനം ജംഗ്ഷനിലെ കാത്തിരുപ്പു കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, സി.പി.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ, എം.കെ മനോജ്, മോഹൻ കൊട്ടാരം, ജോസ് പുതുവന, വി.എസ്.സവിത, യു. സുഭാഷ്, സുരേഷ് മത്തായി, വൽസമ്മ എബ്രഹാം, കെ.പി.മുരുകേശ്, ടി.കെ.സുരേഷ്, കെ.കരുണാകരൻ എന്നിവർ പങ്കെടുത്തു. കായംകുളം മാവേലിക്കര, വെണ്മണി, ഇലവുംതിട്ട, പത്തനംതിട്ട, മാന്നാർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും അടൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഇവിടെ നിറുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കാത്തിരുപ്പു കേന്ദ്രത്തിൽ യാത്രക്കാർക്കുള്ള ഇരിപ്പിടം കൂടാതെ എഎഫ്.എം റേഡിയോ, സോളാർ വിളക്കുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.